Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pithrevedi

Kottayam

അ​ര​ല​ക്ഷ​ത്തി​ലേ​റെ രൂ​പ​യു​ടെ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ സ​മ്മാ​നി​ക്കാ​ൻ കു​റ​വി​ല​ങ്ങാ​ട് പി​തൃ​വേ​ദി

കു​റ​വി​ല​ങ്ങാ​ട്: പി​തൃ​ദി​ന​ത്തി​ൽ അ​ര​ല​ക്ഷം രൂ​പ​യു​ടെ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ സ​മ്മാ​നി​ക്കാ​ൻ പി​തൃ​വേ​ദി കു​റ​വി​ല​ങ്ങാ​ട് യൂ​ണി​റ്റ്. യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​മു​ദാ​യ ശ​ക്തീ​ക​ര​ണ​വ​ർ​ഷ​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന സാ​മൂ​ഹി​കത​ല​ത്തി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം. പൊ​തു​ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

കു​റ​വി​ല​ങ്ങാ​ട്ടെ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ അ​ർ​ഹ​രാ​യ അ​ൻ​പ​ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ സ​മ്മാ​നി​ക്കു​ന്ന​ത്. സ്‌​കൂ​ൾ ബാ​ഗ്, കു​ട, ഇ​ൻ​സ്ട്ര​മെ​ന്‍റ് ബോ​ക്‌​സ്, ചോ​റ്റുപാ​ത്രം, പേ​ന, പ​ത്ത് നോ​ട്ട്ബു​ക്ക്, വാ​ട്ട​ർ​ബോ​ട്ടി​ൽ എ​ന്നി​ങ്ങ​നെ ആ​യി​ര​ത്തി​ലേ​റെ രൂ​പ വി​ല​വ​രു​ന്ന ഏ​ഴ് ഇ​ന​ങ്ങാ​ണ് ഓ​രോ വി​ദ്യാ​ർ​ഥി​ക്കും ന​ൽ​കു​ന്ന​ത്.

പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ പി​തൃ​ദി​ന​മാ​യ 21ന് ​പ്ര​ധാ​നാ​ധ്യാ​പ​ക​ർ​ക്ക് മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്‌​കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം അ​ർ​ക്ക​ദി​യാ​ക്കോ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്രം ആ​ർ​ച്ച്പ്രീ​സ്റ്റ് ഫാ. ​ഡോ. തോ​മ​സ് മേ​നാ​ച്ചേ​രി കൈ​മാ​റും. പി​തൃ​വേ​ദി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ബെ​ന്നി കോ​ച്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സെ​ക്ര​ട്ട​റി ഷാ​ജി പാ​റ​പ്പു​റ​ത്ത്, ട്ര​ഷ​റ​ർ ജോ​ബി​ഷ് പ​ട്ട​രു​മ​ഠം, ഭാ​ര​വാ​ഹി​ക​ളാ​യ ജോ​സ് സി. ​മ​ണ​ക്കാ​ട്ട്, ജോ​ർ​ജ് ടി​ക്‌​സ​ൺ മ​ണി​മ​ല​ത്ത​ട​ത്തി​ൽ, ഡോ. ​ചാ​ർ​ലി കോ​യി​ക്ക​ലേ​ട്ട്, ജോ​ണി പു​ളി​ക്കേ​ക്ക​ര, ജോ​സ് പ​ട്ട​രു​മ​ഠം, പൈ​ലി ചി​ങ്ങം​തോ​ട്ടം, ബി​ജു കൊ​ട്ടാ​ര​ത്തി​ൽ, ബാ​ബു വ​ട​ക്കേ​ക്കു​റ്റേ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​മ്മി​റ്റി​ക​ളാ​ണ് ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

Latest News

Corehub Up